നെച്ചിയിൽതാഴം- ചേനപ്പാറക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
1533826
Monday, March 17, 2025 5:47 AM IST
പെരുമണ്ണ: പ്രവൃത്തി പൂർത്തീകരിച്ച നെച്ചിയിൽതാഴം- ചേനപ്പാറക്കുന്ന് റോഡ് പി.ടി.എ. റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 6.15 ലക്ഷം രൂപയും പഞ്ചായത്ത് പദ്ധതിയിൽ നിന്നും ലഭ്യമാക്കിയ നാല് ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് പെരുമണ്ണ ഇ.എം.എസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള ഈ റോഡ് നവീകരിച്ചത്. പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സി. ഉഷ, വി കസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രേമദാസൻ, വാർഡ് മെമ്പർ എം.കെ. റംല, എം.എ. പ്രഭാകരൻ, വി.പി. ശ്യാംകുമാർ, വി.പി. മുഹമ്മദ് മാസ്റ്റർ, കെ. മുഹമ്മദ്കുട്ടി, പി.കെ. സാദിഖ് എന്നിവർ പ്രസംഗിച്ചു.