വയോജന പാർക്ക് ഉദ്ഘാടനം ചെയ്തു
1533824
Monday, March 17, 2025 5:47 AM IST
കോഴിക്കോട്: നവകേരള സദസിലൂടെ എന്ത് നേട്ടമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമീണ റോഡുകൾക്കുണ്ടായ മാറ്റമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കുന്നമംഗലം പഞ്ചായത്തിലെ 22-ാം വാർഡ് വെളൂർ-താളിക്കുണ്ട് വയോജന പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വയോജനങ്ങൾക്ക് പരസ്പരം മനസിലാക്കാൻ ഇടമൊരുക്കുന്ന പാർക്ക്, വയോജന കുടുംബ സംഗമ വേദി കൂടിയായി മാറുമെന്ന് മന്ത്രി പറഞ്ഞു. കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
പി.ടി.എ. റഹീം എംഎൽഎ മുഖ്യാതിഥിയായി. അസി. എൻജിനിയർ റൂബി നസീർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ യു.സി. പ്രീതി, ശബ്ദ റഷീദ്, മെമ്പർമാരായ ബാബു നെല്ലൂളി, പി. കൗലത്ത്, ഷൈജ വളപ്പിൽ, ഷാജി ചോലക്കൽമീത്തൽ, നജീബ് പാലക്കൽ തുടങ്ങിയവർ പങ്കെടുത്തു.