കാട്ടുപന്നി ബൈക്കിനു കുറുകെ ചാടി യുവാവിന് പരിക്ക്
1533822
Monday, March 17, 2025 5:47 AM IST
കൂടരഞ്ഞി: കാട്ടുപന്നി ബൈക്കിനു കുറുകെ ചാടി യുവാവിന് സാരമായി പരിക്കേറ്റു. മുക്കം എസ്ബിഐ ജീവനക്കാരനായ കൂടരഞ്ഞി സ്വദേശി പ്ലാംപറമ്പിൽ ഗോഡിൽ ജോസഫിനാണ് സാരമായി പരിക്കേറ്റത്. കൂടരഞ്ഞി- മുക്കം റോഡിൽ കൂടരഞ്ഞി അങ്ങാടിക്ക് സമീപം കഴിഞ്ഞദിവസം വൈകുന്നേരം ഏഴോടെയാണ് അപകടം. പരിക്കേറ്റയാളെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയോര മേഖലയിലെ വന്യജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ബന്ധപ്പെട്ടവർ അടിയന്തിര പരിഹാരം കണ്ടെത്തണമെന്ന് ആർജെഡി കൂടരഞ്ഞി കമ്മിറ്റി ആവശ്യപ്പെട്ടു.
പരിക്കുപറ്റി ചികിത്സയിലുള്ള യുവാവിനെ വിൽസൺ പുല്ലുവേലിൽ, കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ, സില്വിന് ജോസഫ്, സുബിൻ പൂക്കുളം, മാത്യു വർഗീസ് സന്ദർശിച്ചു.