ഡോണ്‍ ബോസ്കോ കോളജിന് പുരസ്കാരം
1534180
Tuesday, March 18, 2025 7:05 AM IST
മുക്കം: ശുചിത്വ - മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊര്‍ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റ അടിസ്ഥാനത്തില്‍ ഹരിത ക്യാമ്പസ് പുരസ്കാരം ഡോണ്‍ ബോസ്കോ കോളേജിന് ലഭിച്ചു.
കോളജില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മുക്കം മുനിസിപ്പാലിറ്റി സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടറില്‍ നിന്ന് കോളജ് മാനേജര്‍ ഫാ. മാര്ട്ടിന് അഗസ്റ്റിന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ മുന്‍സിപാലിറ്റി പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആശാ തോമസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫാ. ജോബി എം. ഏബ്രഹാം, വൈസ് പ്രിന്‍സിപ്പല്‍ ജിജി എം. ജോര്‍ജ്, സന്തോഷ് അഗസ്റ്റിന് എന്നിവര്‍ സന്നിഹിതരായിരുന്നു.