ഇൻസ്പയർ അവാർഡ് തിളക്കത്തിൽ പന്നിക്കോട് എയുപി സ്കൂൾ
1533823
Monday, March 17, 2025 5:47 AM IST
മുക്കം: വിദ്യാർഥികളിലെ നൂതനവും സർഗാത്മകവുമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ ഈ വർഷത്തെ അവാർഡിന് പന്നിക്കോട് എയുപി സ്കൂളിലെ ടി. തീർത്ഥ അർഹയായി.
10,000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അംഗീകാരം. നിലത്തു നിന്ന് കൊണ്ട് തന്നെ ഫാനിന്റെ ലീഫുകൾ ക്ലീൻ ചെയ്യാൻ പറ്റുന്ന ഉപകരണമാണ് തീർത്ഥ അവതരിപ്പിച്ച ആശയം.