എം.ടിയുടെ വേര്‍പാടിന്റെ നൂറാം ദിനത്തില്‍ 100 വിദ്യാര്‍ഥികള്‍ എംടി കൃതി വായിക്കുന്നു
1534175
Tuesday, March 18, 2025 7:04 AM IST
കോഴിക്കോട്:എം.ടി. വാസുദേവന്‍നായരുടെ വേര്‍പാടിന്റെ നൂറാം ദിനം പ്രമാണിച്ച് 100 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് എംടി കൃതികളുടെ വായന നടത്തുന്നു. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കും.
കോഴിക്കോട് നഗര പരിധിയിലെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. 21ന് വൈകിട്ട് നാലിന് ഗുരുകുലം ബാബു േനതൃത്വം നല്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ ആര്‍ട്ട് ഗാലറിയിലാണ് മത്സരം.
കുട്ടികള്‍ വീടിനടുത്തുള്ള ഗ്രന്ഥാലയങ്ങളില് നിന്ന് ഇഷ്ടപ്പെട്ട ഒരു എംടി കൃതി എടുത്ത് അതില്‍ നിന്ന് സ്വയം തെരഞ്ഞെടുത്ത ഒരു ഭാഗം ഒരു മിനിറ്റ്കൊണ്ട് വായിക്കണം. വള്ളുവനാടന്‍ ഉച്ചാരണ രീതി, ഉച്ചാരണശുദ്ധി, അര്‍ഥമറിഞ്ഞുള്ള സ്വരവിന്യാസം തുടങ്ങിയ മികവുകള്‍ വിലയിരുത്തിയാണ് സമ്മാനം നല്‍കുക.
എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. നാലിന് കവി പി.െക ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഗുരുകുലം ബാബു, രാജപ്പന് എസ്. നായര്‍ എന്നിവര്‍ അറിയിച്ചു. മേയര്‍ ഡോ. ബീനാ ഫിലിപ്പ് സമ്മാനം നല്‍കും.