താഴത്തുവയൽ- അരമനതാഴെ റോഡ് ഉദ്ഘാടനം ചെയ്തു
1533830
Monday, March 17, 2025 5:51 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തി നിർമിച്ച താഴത്തുവയൽ - അരമനതാഴെ റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു. വാർഡ് മെമ്പർ വിനിഷ ദിനേശൻ അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ ടി.കെ. സബിൻ, മഞ്ജുഷ സനൽ, സുനിൽ താഴത്തുവയൽ തുടങ്ങിയവർ സംബന്ധിച്ചു.