ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറില്ല; പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലര്‍
1534178
Tuesday, March 18, 2025 7:05 AM IST
കോഴിക്കോട്: മാങ്കാവ് ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറെ നിയമിക്കാത്തതിലും മരുന്ന് ക്ഷാമത്തിലും പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ ഓമന മധുവിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെന്ററിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.കഴിഞ്ഞ ഒന്നരമാസമായി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറില്ല.
ഒപിയിലേക്ക് എത്തുന്ന രോഗികള്‍ തുടര്‍ച്ചയായി മടങ്ങി പോകേണ്ട അവസ്ഥയാണ്. വിഷയം കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഉള്‍പ്പെടെ ഉന്നയിച്ചെങ്കിലും നിയമനത്തിലെ സാങ്കേതിക പ്രശ്നം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും തുടര്‍ന്നാണ് പ്രതിഷേധത്തിലേക്ക് കടന്നതെന്നും കൗണ്‍സിലര്‍ ഓമന മധു പറഞ്ഞു.
ഹെല്‍ത്ത് സെന്ററിലേക്ക് ഡോക്ടറെ നിയമിക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന മേയര്‍ ബീന ഫിലിപ്പ ഉറപ്പ് നല്‍കിയതോടെ ഉച്ചയോടെ കൗണ്‍സിലര്‍ സമരം അവസാനിപ്പിച്ചു. തുടര്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും അവര്‍ അറിയിച്ചു.