ലഹരി ഉപയോഗം തടയാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: ഡിഎഫ്സി
1534190
Tuesday, March 18, 2025 7:05 AM IST
തോട്ടുമുക്കം: വിദ്യാര്‍ഥികളിലും യുവാക്കളിലും വര്‍ധിച്ചു വരുന്ന രാസലഹരി ഉപയോഗം തടയാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) തോട്ടുമുക്കം ഫൊറോന സംഗമം അഭിപ്രായപ്പെട്ടു. ലഹരിക്കെതിരേ സ്കൂളുകളില്‍ ബോധവത്ക്കരണ നടപടികള്‍ ഊര്‍ജിതപ്പെടുത്തണം. തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയ പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗം ഫൊറോന വികാരിയും ഡിഎഫ്സി ഡയറക്ടറുമായ ഫാ. ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് തങ്കച്ചന് കിഴക്കേയില്‍ അധ്യക്ഷത വഹിച്ചു. ബിജു ആനിതോട്ടത്തില്‍, സോബിന്‍ ജോയി മഴുവഞ്ചേരി, ജോര്‍ജ് കൊച്ചുപുരക്കല്‍, ജെയിംസ് തൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി തങ്കച്ചന് കിഴക്കേയില്‍ -പ്രസിഡന്റ്, ബിജു ആനി തോട്ടത്തില്‍ -വൈസ് പ്രസിഡന്റ്, സോബിന്‍ ജോയ് മഴുവഞ്ചേരി -സെക്രട്ടറി, ജോര്‍ജ് കൊച്ചു പുരക്കല്‍-ജോ.സെക്രട്ടറി, ജയിംസ് തൊട്ടിയില്‍ -ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.