ലഹരി മാഫിയക്കെതിരെ എകെസിസി
1534181
Tuesday, March 18, 2025 7:05 AM IST
കോടഞ്ചേരി: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കോടഞ്ചേരി ഫൊറോനാ സമിതി ആഹ്വാനം ചെയ്തു.
യോഗത്തില്‍ കുപ്പായക്കോട് യൂണിറ്റ് ഡയറക്ടര്‍ ഫാ. ജെയിംസ് കുഴിമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഫൊറോനാ പ്രസിഡന്റ് ജോസഫ് ആലുവേലില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് രാജു ചൊള്ളാമത്തില്, രൂപതാ വൈസ് പ്രസിഡന്റ് ഷില്ലി സെബാസ്റ്റ്യന്‍, ബിബിന്‍ കുന്നത്ത്, റെജി പേഴത്തിങ്കല്‍, ബേബിച്ചന് വട്ടുകുന്നേല്‍, അപ്പച്ചന് തൂമ്പുങ്കല്‍, ജോയി മൂത്തേടം, വിനോദ് കിഴക്കയില്‍, ബിജു വെട്ടിത്താനം, ആനി പുത്തന്‍പുരയില്‍ എന്നിവര്‍ സംസാരിച്ചു.