ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്ക് സർക്കാരിനൊപ്പം കൈ കോർക്കണം: ജോയിന്റ് കൗൺസിൽ
1534421
Wednesday, March 19, 2025 5:00 AM IST
കോഴിക്കോട്: ലഹരി ഉപയോഗത്തിൽനിന്ന് പുതു തലമുറയെ പിന്തിരിപ്പിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാർ അണിചേരണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ് അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ കോഴിക്കോട് സിറ്റി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
പങ്കാളിത്ത പെൻഷൻ, തടഞ്ഞു വെച്ച ലീവ് സറണ്ടർ ആനുകൂല്യം, ഡിഎ കുടിശിക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം, പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക തുടങ്ങിയ ജീവനക്കാർ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അജിന സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.