മുക്കം - മാമ്പറ്റ ബൈപാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1533827
Monday, March 17, 2025 5:47 AM IST
മുക്കം: മുക്കം - കോഴിക്കോട് റൂട്ടിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിന് സഹായിക്കുന്ന മുക്കം - മാമ്പറ്റ ബൈപാസ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. 2022-23 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 5.06 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടക്കുന്നത്.
കുറ്റിപ്പാലയിൽ നടന്ന ചടങ്ങിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, അശ്വതി സനൂജ്, കെ. ബിന്ദു, വസന്തകുമാരി, കെ. ടി. ശ്രീധരൻ, എം.കെ. മമ്മദ്, ടി.കെ. സാമി, ടാർസൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു