എസ്കലേറ്റര്‍ പ്രവര്‍ത്തനരഹിതമായി; ബിജെപി കൗണ്‍സിലര്‍മാര്‍ റീത്തുവച്ച് പ്രതിഷേധിച്ചു
1534188
Tuesday, March 18, 2025 7:05 AM IST
കോഴിക്കോട്: മൂന്ന് മാസമായി പ്രവര്‍ത്തനരഹിതമായ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനടുത്ത കോര്‍പറേഷന്റെ എസ്കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ റീത്തുവച്ച് പ്രതിഷേധിച്ചു. എസ്കലേറ്റര്‍ കേടായതിനാല്‍ ലഗേജുമായി വരുന്നവര്‍ക്കും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കും സ്റ്റെപ്പ് കയറി വരേണ്ട അവസ്ഥയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.34 കോടി രൂപ ഉപയോഗിച്ചാണ് ലിഫ്റ്റ് സംവിധാനമുള്പ്പെടെയുളള ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിച്ചത്. കേരളത്തിലെ ആദ്യത്തെ ഔട്ട് ഡോര്‍ എസ്കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ആണിത്. ണിക്കൂറില്‍ 11700പേര്‍ക്ക് റോഡ് ക്രോസ് ചെയ്യാന്‍ സൗകര്യമുള്ള തിരക്കേറിയ നഗരഭാഗത്ത് സ്ഥാപിച്ചിട്ടുളള സംവിധാനമാണ് കോര്പറേഷന് അനാസ്ഥമൂലം പ്രവര്‍ത്തന രഹിതമായിക്കിടക്കുന്നത്. സമരം കോര്പറേഷന് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ നവ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍മാരായ ടി. രനീഷ്, അനുരാധ തായാട്ട്, സരിത പറയേരി, എന്‍.ശിവപ്രസാദ്, രമ്യ സന്തോഷ്, സി.എസ്. സത്യഭാമ തുടങ്ങിയവര്‍ സംസാരിച്ചു.