ലോക ഉപഭോക്ത അവകാശദിനം ആചരിച്ചു
1533828
Monday, March 17, 2025 5:47 AM IST
കൂരാച്ചുണ്ട്: പൊതുപ്രവർത്തന രംഗത്ത് അൻപത് വർഷം പ്രവർത്തിച്ച കൂരാച്ചുണ്ടുകാരനായ ഒ.ഡി. തോമസിനെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ കൺസ്യൂമേർസ് അഫേർസ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുകയും ലോക ഉപഭോക്ത അവകാശ ദിനം ആചരിക്കുകയും ചെയ്തു.
കൈരളി ശ്രീ കോംപ്ലക്സിൽ നടന്ന ചടങ്ങ് എൻസിപി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. ആലിക്കോയ,
എം.പി. സൂര്യനാരായണൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി. സുനിൽകുമാർ, യുണൈറ്റഡ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.പി.എ. ഷഫീക്ക്, റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. സോമസുന്ദരൻ, കൺസ്യൂമേർസ് ഡിപ്പാർട്ടുമെന്റ് ജില്ല സെക്രട്ടറി സർവ്വോത്തമൻ പാലാട്ട്, കർമ്മ ശ്രേഷ്ഠ അവാർഡ് ജേതാവ്ഒ.ഡി തോമസ് എന്നിവർ പ്രസംഗിച്ചു.