ഹസ്ത സമൂഹ നോമ്പുതുറ നടത്തി
1533832
Monday, March 17, 2025 5:51 AM IST
പേരാമ്പ്ര: ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽ സമൂഹ നോമ്പ് തുറ നടത്തി. ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് മുഖ്യ സന്ദേശം നൽകി. കെ. ബാലനാരായണൻ, വിനോദ് തെരുവോത്ത്, ബാബു കൈലാസ്, ബി.എം. മുഹമ്മദ്, കാവിൽ പി. മാധവൻ, ദേവരാജ് കന്നാട്ടി തുടങ്ങിയവർ സംബന്ധിച്ചു.