കോ​ഴി​ക്കോ​ട്: ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ര്‍​ഡ് വി​ഭ​ജ​ന​വും അ​തി​ര്‍​ത്തി നി​ര്‍​ണ​യ​വും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നി​ശ്ച​യി​ച്ച ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മി​ഷ​ന്‍ കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്ന് മ​ര​വി​പ്പി​ച്ചി​രു​ന്ന പ​രാ​തി​ക​ളു​ടെ ഹി​യ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി.

ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​മാ​നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​മാ​യ എ. ​ഷാ​ജ​ഹാ​ന്‍, ക​മ്മി​ഷ​ന്‍ അം​ഗം എ​സ്. ഹ​രി​കി​ഷോ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്ന ഹി​യ​റിം​ഗി​ല്‍ ആ​കെ 784 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചു.

ഹാ​ജ​രാ​യ മു​ഴു​വ​ന്‍ ക​ക്ഷി​ക​ളു​ടെ​യും പ​രാ​തി​ക​ളും ക​മ്മി​ഷ​ന്‍ കേ​ട്ടു. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്ത​ലാ​ക്കി​യി​രു​ന്ന ഹി​യ​റിം​ഗ്് ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലി​ന് ഫെ​ബ്രു​വ​രി 24 ന് ​ഡി​വി​ഷ​ന്‍ ബെ​ഞ്ച് ന​ല്‍​കി​യ അ​നു​കൂ​ല ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് ഹി​യ​റിം​ഗ് ന​ട​ത്തി​യ​ത്. ഫെ​ബ്രു​വ​രി 13, 14 തി​യ്യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി നേ​ര​ത്തേ 1954 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ ന​ട​ന്ന ഹി​യ​റിം​ഗി​ല്‍ കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ആ​കെ എ​ട്ട് മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടേ​തും ര​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​തു​മാ​ണ് പ​രി​ഗ​ണി​ച്ച​ത്. രാ​വി​ലെ ഒ​മ്പ​ത് മ​ണി മു​ത​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​ടു​വ​ള്ളി മു​നി​സി​പ്പാ​ലി​റ്റി, 10 മ​ണി മു​ത​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​യ്യോ​ളി, മു​ക്കം, ഫ​റോ​ക്ക് മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, 11 മു​ത​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പാ​നൂ​ര്‍, മ​ട്ട​ന്നൂ​ര്‍, ശ്രീ​ക​ണ്ഠാ​പു​രം മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, ഉ​ച്ച 12 മ​ണി മു​ത​ല്‍ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ട്ടാ​മ്പി മു​നി​സി​പ്പാ​ലി​റ്റി, കാ​സ​ര്‍​കോ​ട് ജി​ല്ല​യി​ലെ പ​ട​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മ​ല​പ്പു​റം ജി​ല്ല​യി​ലെ വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നീ ക്ര​മ​ത്തി​ലാ​ണ് പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്.