വേനൽ മഴ; അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന്
1534413
Wednesday, March 19, 2025 4:54 AM IST
തിരുവമ്പാടി: വേനൽ മഴയിലും കാറ്റിലും കൃഷിയും വീടും നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കിസാൻ ജനത തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രിസഡന്റ് ജോർജ് പ്ലാക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, ഹമീദ് ആറ്റുപുറം, മാത്യു ചേർത്തലക്കൽ, ജോയ് ആലുങ്കൽ, ജോർജ് പാലമുറി, ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.