തൊഴിലാളികൾ കഞ്ഞിവച്ച് പ്രതിഷേധിച്ചു
1534419
Wednesday, March 19, 2025 4:54 AM IST
മുക്കം: മൂന്നു മാസത്തിലധികമായി തൊഴിലുറപ്പ് ജോലിയുടെ വേതനം ലഭിക്കാത്ത സാഹചര്യത്തിൽ കാരശേരി പഞ്ചായത്തിലെ ആദിവാസി വിഭാഗത്തിൽ പെടുന്ന തൊഴിലുറപ്പ് തൊഴിലാളികൾ സമരമാരംഭിച്ചു. ആദിവാസി മേഖലയായ തോട്ടക്കാട് പ്രദേശത്തെ ആദിവാസി തൊഴിലുറപ്പ് തൊഴിലാളികളാണ് സമരമാരംഭിച്ചത്.തോട്ടക്കാട് അങ്ങാടിയിലെ റേഷൻ കടക്ക് സമീപം കഞ്ഞി വച്ച് കുടിച്ചാണ് പ്രതിഷേധിച്ചത്.
ഇരുനൂറിലധികം തൊഴിൽ ദിനങ്ങൾ ഉള്ളവർക്കും വേതനം കിട്ടാനുണ്ടെന്നും ഇതൊരു സൂചന സമരം മാത്രമാണന്നും എത്രയും പെട്ടെന്ന് അധികാരികൾ തങ്ങൾക്ക് കിട്ടാനുള്ള പണം തരണമെന്നും തൊഴിലാളികൾ പറഞ്ഞു.
വാർഡ് മെംബർ എന്ന നിലയിൽ നിരവധി തവണ അധികാരികൾക്ക് മുൻപിൽ ഈ പ്രശനം ഉന്നയിച്ചിട്ടും ഇത് വരെ കൃത്യമായ ഒരു മറുപടിയും ലഭിച്ചില്ലെന്നും തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും ഇല്ലാത്ത പക്ഷം ജനകീയ സമരത്തിലേക്ക് ഇറങ്ങുമെന്നും വാർഡ് മെമ്പർ എം.ആർ. സുകുമാരൻ പറഞ്ഞു സമരം വാർഡ് മെമ്പർ ഉദ്ഘാടനം എം.ആർ. സുകുമാരൻ ചെയ്തു. ചടങ്ങിൽ എം. ജയപ്രഭ അധ്യക്ഷയായി.