മൂക്കുത്തി എടുത്തു മാറ്റി
1533833
Monday, March 17, 2025 5:51 AM IST
കൊയിലാണ്ടി: മൂക്കിൽ നീര് വന്നു കുടുങ്ങിപ്പോയ മൂക്കുത്തി എടുത്തു മാറ്റി യുവതിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാ സേന.
ഞായറാഴ്ച രാവിലെ 11 ഓടെയാണ് പൂക്കാട് സ്വദേശിയായ യുവതി മൂക്കിൽ നീര് വന്ന് കുടുങ്ങിയ മുക്കത്തിയുമായി സ്റ്റേഷനിൽ എത്തിയത്.
ഉടൻതന്നെ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി മൂക്കുത്തി മുറിച്ചുമാറ്റി. വലിയ ആശ്വാസത്തോടെയാണ് യുവതി വീട്ടിലേക്ക് മടങ്ങിയത്.