12കാരിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും
1534186
Tuesday, March 18, 2025 7:05 AM IST
കൊയിലാണ്ടി: പന്ത്രണ്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വര്‍ഷം കഠിന തടവും മുപ്പത്തിനായിരം രൂപ പിഴയും.
നടുവണ്ണൂര്‍ പൂനത്ത് വായോറ മലയില്‍ വീട്ടില്‍ ബിജു (42)വിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ. നൗഷാദലി പോക്സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ശിക്ഷിച്ചത്. 2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. ബാലുശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഡിവൈഎസ്പി ജയന് ഡൊമിനിക്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ് കുമാര്‍ എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.