കൂരാച്ചുണ്ടിലെ ക്വാറിയില്‍ വിജിലന്‍സ് റെയ്ഡ്
1534184
Tuesday, March 18, 2025 7:05 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് വില്ലേജ് ഓഫീസിലും ക്വാറിയിലും വിജിലന്‍സ് റെയ്ഡ്. കൂരാച്ചുണ്ട് വില്ലേജ് ഓഫീസ് പരിധിയിലുള്ള മൈക്കാട്ടുപാറയില് സ്വകാര്യ വ്യക്തി ലീസിനെടുത്ത് ഖനനം നടത്തുന്ന ക്വാറിയുടെ സമീപമുള്ള സര്‍ക്കാര്‍ സ്ഥലത്തു നിന്നും പാറ ഖനനം നടത്തിയതായി വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്ലാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ പതിനായിരം ക്യൂബിക് മീറ്റര്‍ സര്‍ക്കാര്‍ സ്ഥലത്ത് നിന്നും ഖനനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.