എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ
1490141
Friday, December 27, 2024 4:18 AM IST
താമരശേരി: വിൽപനക്കായി എത്തിച്ച നാലര ഗ്രാം എംഡിഎംഎയുമായി ദമ്പതികളടക്കം
മൂന്നുപേരെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു.
24 ന് പുലർച്ചെയാണ് താമരശേരി കാപ്പുമ്മൽ അതുൽ (30), കാരന്തൂർ ഒഴുക്കര ഷമീഹ മൻസിൽ അനസ് (30), ഇയാളുടെ ഭാര്യ നസീല (32) എന്നിവരെ താമരശേരി പോലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. താമരശേരി ബൈപാസ് റോഡിൽ മദർ മേരി ഹോസ്പിറ്റലിന് സമീപത്തുള്ള ഓട്ടോ വർക്ക് ഷോപ്പിന് മുന്നിൽ മയക്ക് മരുന്ന് വിൽക്കാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലാവുന്നത്. അതുൽ ഇതിന് മുൻപും രണ്ടു തവണ എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്.
സ്ഥിരമായി സ്ത്രീകളെ ഉപയോഗിച്ചാണ് അതുലും സംഘവും മയക്കുമരുന്ന് കടത്തുന്നത്. വിദ്യാർഥികൾക്ക് അടക്കം ലഹരി മരുന്നു വിൽക്കുന്ന ഇയാൾ സ്ഥിരമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ താമരശേരി കോടതി റിമാൻഡ് ചെയ്തു.