ജില്ലാ കേരളോത്സവം പേരാമ്പ്രയിൽ
1490133
Friday, December 27, 2024 4:18 AM IST
പേരാമ്പ്ര: ജില്ലാ കേരളോത്സവം 28 മുതൽ 30 വരെ പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ല കേരളോത്സവത്തിന്റെ ഭാഗമായി ഇന്നലെയും ഇന്നുമായി നടക്കേണ്ടിയിരുന്ന കലവറ നിറക്കൽ, ഘോഷയാത്ര എന്നിവ എം.ടിയുടെ വിയോഗം മൂലം ഉപേക്ഷിച്ചു, 27 ന് നടക്കേണ്ടിയിരുന്ന നാടകമൽസരമുൾപ്പെടെയുള്ള ഇനങ്ങൾ 30 ന് നടക്കുമെന്നും സംഘാടക സമിതി ചെയർമാൻ വി.കെ. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു എന്നിവർ പറഞ്ഞു.
28ന് വൈകുന്നേരം ടി.പി. രാമകൃഷ്ണൻ എംഎൽഎ ജില്ല കേരളോത്സവം ഉദ്ഘാടനം ചെയ്യും. 2000 ത്തോളം മൽസരാർഥികൾ കേരളോത്സവത്തിൽ പങ്കെടുക്കും.
പേരാമ്പ്ര - കോഴിക്കോട് റോഡിലുള്ള ഡിഗ്നിറ്റി കോളജ് ഗ്രൗണ്ടിൽ നാല് വേദികളിലായാണ് പരിപാടികൾ നടക്കുക.
പത്രസമ്മേളനത്തിൽ സബ് കമ്മിറ്റി ഭാരവാഹികളായ ശശികുമാർ പേരാമ്പ്ര, കെ.കെ. വിനോദൻ, പി.ടി. അഷ്റഫ് എന്നിവരും സംബന്ധിച്ചു.