താമരശേരി മേരി മാതാ കത്തീഡ്രൽ രജത ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും
1490134
Friday, December 27, 2024 4:18 AM IST
താമരശേരി: താമരശേരി മേരി മാതാ കത്തീഡ്രൽ കൂദാശ കർമ്മം ചെയ്തതിന്റെ രജത ജൂബിലി ആലോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.
ഇടവകയുടെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃത്വ തിരുനാൾ ആഘോഷവും ഇതോടൊപ്പം നടക്കും. വൈകുന്നേരം അഞ്ചിന് വികാരി ഫാ. മാത്യു പുളിമൂട്ടിൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് നടക്കുന്ന ദിവ്യബലിയ്ക്കും അദ്ദേഹം കാർമ്മികത്വം വഹിക്കും. മരിച്ചവരുടെ ഓർമ്മയാചരണവും സെമിത്തേരി സന്ദർശനവും നടക്കും.
28 ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോർജ് പുരയിടത്തിൽ കാർമ്മികത്വം വഹിക്കും. ലദീഞ്ഞ്, ആഘോഷമായ കാൻഡിൽ പ്രദക്ഷിണം, ആകാശവിസ്മയം, വാദ്യമേളങ്ങൾ എന്നിവയും നടക്കും. 29 ന് രാവിലെ ഏഴിന് ദിവ്യബലി, തുടർന്ന് പത്തിന് പിതാക്കന്മാർക്ക് സ്വീകരണം, 10.30 ന് നടക്കുന്ന ആഘോഷമായ കൃതജ്ഞതാബലിയ്ക്ക്
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, രൂപതയിലെ വിവിധ വൈദികർ എന്നിവർ സഹകാർമ്മികരാകും. തുടർന്ന് ലദീഞ്ഞും പ്രദക്ഷിണവും സ്നേഹവിരുന്നുമുണ്ടാകും.