നിരോധിത പുകയില ഉത്പന്നങ്ങളുമായി വ്യാപാരി പോലീസ് പിടിയിൽ
1490140
Friday, December 27, 2024 4:18 AM IST
മുക്കം: വിദ്യാർഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ വ്യാപാരിയെ മുക്കം പോലീസ് പിടികൂടി.
പന്നിക്കോട് അങ്ങാടിയിൽ കച്ചവടം നടത്തുന്ന പുത്തൻവിളയിൽ സലീം ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഹാൻസും പോലീസ് പിടികൂടി. മുക്കം എസ്ഐ എസ്. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് വലിയപറമ്പ്, അനൂപ് തിരുവമ്പാടി എന്നിവർ ചേർന്നാണ് സലീമിനെ പിടികൂടിയത്.
നേരത്തെ രണ്ട് തവണ പോലീസ് പിടിയിലായ ഇയാൾ വീണ്ടും നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുകയായിരുന്നു. പ്രധാനമായും വിദ്യാർഥികളെയാണ് ഇയാൾ ലക്ഷ്യമിടുന്നതെന്ന് പോലീസ് പറഞ്ഞു. രാവിലെ വളരെ നേരത്തെ കച്ചവടം തുടങ്ങുന്ന സലീമിന്റെ കട രാത്രി ഏറെ വൈകിയാണ് അടക്കാറുള്ളത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ഹാൻസ് ഉൾപ്പെടെ വാങ്ങാനായി നിരവധി പേരാണ് ഇവിടെ എത്താറുള്ളത്.