കരിയാത്തുംപാറ പള്ളി തിരുനാൾ കൊടിയേറി
1490137
Friday, December 27, 2024 4:18 AM IST
കൂരാച്ചുണ്ട്: കരിയാത്തുംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. അമൽ കൊച്ചുകൈപ്പേൽ കൊടിയേറ്റി.
തുടർന്ന് വിശുദ്ധ കുർബാന, മരിച്ചവരെ ആദരിക്കൽ എന്നിവയും നടന്നു.
ഇന്ന് രാവിലെ 9.15ന് തിരുപ്പട്ട സ്വീകരണം (ഡീക്കൺ അജിത്ത് വെളിയത്ത്, ഡീക്കൺ റിനു തിട്ടയിൽ ) നാളെ ഉച്ചയ്ക്ക് മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് തിരുനാൾ കുർബാന, പ്രസംഗം, ഫാ. റിനു തിട്ടയിൽ, ഫാ. അജിത്ത് വെളിയത്ത് എന്നിവർ കാർമ്മികരാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, ആകാശ വിസ്മയം, സമാപന ആശിർവാദം, വാദ്യമേളം 29ന് രാവിലെ ആഘോഷമായ തിരുനാൾ കുർബാന ഫാ. ജേക്കബ് പുത്തൻപുര (റസിഡന്റ് മാനേജർ ദീപിക) പ്രദക്ഷിണം.