പടത്തുകടവ് തിരുക്കുടുംബ ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും
1490132
Friday, December 27, 2024 4:18 AM IST
പേരാമ്പ്ര: പടത്തുകടവ് ഹോളി ഫാമിലി ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ മഹോത്സവം ഇന്നു തുടങ്ങും.
വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്: വികാരി ഫാ. ഫ്രാൻസീസ് വെള്ളംമാക്കൽ. തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം. മുൻ വികാരിമാരായ ഫാ.ജോസഫ് അരഞ്ഞാണി ഓലിക്കൽ, ഫാ. ആൻറണി ചെന്നിക്കര എന്നിവർ കാർമികത്വം വഹിക്കും.
നാളെ രാവിലെ 6.30 ന് വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് തിരുസ്വരൂപ പ്രതിഷ്ഠ. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന മാങ്കാവ് സെന്റ് ജോസഫ്സ് ചർച്ച് വികാരി ഫാ. റോണി പോൾ കാവിൽ കാർമികനായിരിക്കും. തുടർന്ന് പന്തിരിക്കര കുരിശു പള്ളിയിലേക്ക് പ്രദക്ഷിണവും തിരുനാൾ സന്ദേശവും.
രാത്രി ഒന്പതിന് പള്ളിയിൽ സമാപനാശീർവാദം. തുടർന്ന് ആകാശ വിസ്മയവും വയലിൻ ഫ്യൂഷനോട് കൂടിയുള്ള ശിങ്കാരിമേളവും ഉണ്ടാവും. സമാപന ദിനമായ ഞായറാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന. പത്തിന് ആഘോഷമായ തിരുനാൾ കുർബാന. കാർമികൻ: ഫാ.ജേക്കബ് അക്കൂറ്റ് (ഒഎസ്എഫ്എസ് പ്രൊവിൻഷ്യൽ ഹൗസ് ബാംഗ്ളൂർ). തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശിർവാദം, 12.30 ന് സ്നേഹ വിരുന്ന്.