സൗഹാർദ സംഗമമായി ക്രിസ്മസ് ആഘോഷം
1490131
Friday, December 27, 2024 4:18 AM IST
താമരശേരി: സൗഹാർദ്ദ സംഗമമായി താമരശേരി മേരി മാതാ കത്തീഡ്രലിലെ ക്രിസ്തുമസ് ആഘോഷം.
താമരശേരി മേരിമാതാ കത്തീഡ്രൽ വികാരി ഫാ.മാത്യു പുളിമൂട്ടിലും ട്രസ്റ്റിമാരും താമരശേരി ടൗണിലെ മുസ്ലിം പള്ളികളും ഹൈന്ദവ ദേവാലയങ്ങളും സന്ദർശിച്ച്
ക്രിസ്മസ് ആശംസകൾ അറിയിച്ചു.
കേക്കുകൾ കൈമാറി.പള്ളികളിലും അമ്പലങ്ങളിലും
അവരെ ഏറെ സ്നേഹത്തോടെ സ്വീകരിക്കാൻ നിരവധി പേരെത്തി. പായസവും മധുര പലഹാരങ്ങളും നൽകിയും പൊന്നാട അണിയിച്ചും അവർ വികാരിയെയും ട്രസ്റ്റി സംഘത്തെയും സ്വീകരിച്ചു. കഴിഞ്ഞ മൂന്നു വർഷമായി മേരി മതാ കത്തീഡ്രൽ ഇടവക മനസൗഹാർദ്ദത്തിന്റ സന്ദേശം പകര്‍ന്നുകൊണ്ടാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.