എം.ടിയുടെ വിയോഗം ; അനുശോചിച്ചു
1490135
Friday, December 27, 2024 4:18 AM IST
കോഴിക്കോട്: മലയാളസാഹിത്യത്തിലെ മഹാവിസ്മയമായ എം.ടിയുടെ വേര്‍പാട് പകരം വയ്ക്കാനാകാത്തതാണെന്ന് യുവകലാസാഹിതി. നാലുതലമുറയുടെ ജീവിതത്തില്‍ ഒരേ വികാരതീവ്രതയോടെ സ്വാധീനം ചെലുത്തിയ വലിയ എഴുത്തുകാരനാണ് എം.ടി. ഒരു ജനത അവരുടെ ജീവിതവേദനകളുടെയും സ്വപ്നങ്ങളുടെയും ഹര്ഷങ്ങളുടെയും അതിജീവനങ്ങളുടെയും കഥകളാണ് എം.ടിയില്‍ നിന്ന് കേട്ടത്. എം.ടിയെ വായിച്ചപ്പോള്‍ അവര്‍ അവരെത്തന്നെയാണ് വായിച്ചത്. മനുഷ്യഹൃദയത്തോടാണ് ആ രചനകള്‍ സംവദിച്ചത്. അതുകൊണ്ടാണ് അതിവിശാലമായ ആസ്വാദകവൃന്ദം അദ്ദേഹത്തിനുണ്ടായതെന്നും യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
എം.ടിയുടെ വിയോഗം മലയാള സാഹിത്യ- ചലച്ചിത്ര മേഖലക്ക് തീരാനഷ്ടമാണെന്ന് മലയാളചലച്ചിത്രകാണികൾ (മക്കൾ) പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി അഭിപ്രായപ്പെട്ടു. മലയാള സാഹിത്യത്തിന്റെ പെരുമ, ദേശീയ അന്തർദേശീയ തലത്തിലും ഇതര ഭാഷകളിലും എത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. പൊതുജനങ്ങളെ ബാധിക്കുന്ന ഏതു വിഷയത്തിലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആരുടെ മുമ്പിലും തല ഉയർത്തിപ്പിടിച്ച് ഉറക്കെ പ്രഖ്യാപിക്കാൻ അദ്ദേഹം ഒരിക്കലും മടി കാണിച്ചിട്ടില്ല. അന്ത്യംവരെയും അദ്ദേഹം കർമനിരധനായിരുന്നുവെന്നും സി.ഇ. ചാക്കുണ്ണി പറഞ്ഞു.
ചക്കിട്ടപാറ: മലയാളത്തിന്റെ സുകൃതമായ എം.ടി. വാസുദേവൻ നായരുടെ വേർപാടിൽ ചക്കിട്ടപാറ സന്തോഷ് ലൈബ്രറി അനുശോചനം രേഖപ്പെടുത്തി. കെ.എം. ജോർജ് അധ്യക്ഷത വഹിച്ചു. എം. സുകുമാരൻ, ശ്രീധരൻ പെരുവണ്ണാമൂഴി, കെ.കെ. അശോകൻ, ശാന്ത കുറ്റിപ്പിലായി, ഇ.ബി. ബിനു എന്നിവർ പ്രസംഗിച്ചു.
തിരുവമ്പാടി: എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ രാഷ്ട്രീയ ജനതാദൾ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ടാർസ ജോസ് അധ്യക്ഷത വഹിച്ചു. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, പി.എം. തോമസ്, ഏബ്രഹാം മാനുവൽ, വിൽസൻ പുല്ലുവേലി, ജോൺസൺ കുളത്തുങ്കൽ, ഇളമന ഹരിദാസ്, ഗോൾഡൻ ബഷീർ, ജിമ്മി ജോസ് പെമ്പിള്ളിൽ, ഷെറീന സുബൈർ, നിസ്താർ, ജോസ് കുട്ടിപുളിക്കത്തടം എന്നിവർ പ്രസംഗിച്ചു
മേപ്പയ്യൂർ: വിശ്വ സാഹിത്യകാരൻ എം.ടിയുടെ നിര്യാണത്തിൽ മേപ്പയ്യൂർ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ മൗനജാഥയും അനുശോചന യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.പി. ശോഭ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. സുനിൽ, വി.പി. രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ. കുഞ്ഞി രാമൻ, രാഷ്ടീയ പാർട്ടി പ്രതിനിധികളായ എൻ.എം. ദാമോദരൻ, കെ. കുഞ്ഞിക്കണ്ണൻ, പി.കെ. അനീഷ്, എം.എം അഷറഫ്, നിഷാദ് പൊന്നങ്കണ്ടി, എം.കെ. രാമചന്ദ്രൻ, ഇ. കുഞ്ഞിക്കണ്ണൻ, മധു പുഴയരികത്ത്, എ.ടി.സി. അമ്മത്, പഞ്ചായത്ത് സെക്രട്ടറി വി.വി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.
.