ജില്ലാതല ക്രോസ് കൺട്രി മത്സരം നടത്തി
1484779
Friday, December 6, 2024 4:37 AM IST
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ജില്ലാ അത്ലറ്റിക്ക് അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാതല ക്രോസ് കൺട്രി മത്സരം നടത്തി. താമരശേരി രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മൽസരം ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, പ്ലാറ്റിനം ജൂബിലി ചീഫ് കോർഡിനേറ്റർ ഗിരീഷ് ജോൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പിള്ളി, വാർഡ് മെമ്പർ ഷിൻജോ തൈയ്ക്കൽ, പിടിഎ പ്രസിഡന്റ് ജയ്സൺ കിളിവള്ളിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
മത്സരശേഷം ജില്ലാ അത്ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ മത്സര വിജയികൾക്ക് ക്യാഷ് അവാർഡും മെഡലും, ട്രോഫിയും വിതരണം ചെയ്തു. ജില്ലാ ക്രോസ് കൺട്രി മത്സരത്തിൽ മലബാർ സ്പോർട്ട്സ് അക്കാദമി ചാമ്പ്യന്മാരായി.