കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂള്‍ ടീമിനെ ആദരിച്ചു
1484516
Thursday, December 5, 2024 4:30 AM IST
കോടഞ്ചേരി: താമരശേരി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി നടത്തിയ പ്രഥമ ഇന്റര്‍ സ്കൂള്‍ മെഗാ ക്വിസ് 'ടാലന്‍ഷ്യ 1.0' മത്സരത്തില്‍ എല്‍.പി വിഭാഗം റണ്ണറപ്പ് കിരീടം സ്വന്തമാക്കിയ കോടഞ്ചേരി സെന്റ് ജോസഫ്സ് എല്‍.പി. സ്കൂള്‍ ടീമിനെ പിടിഎയും മാനേജ്മെന്റും ആദരിച്ചു. എല്വിന് എബി, ഫെലിക്സ് സന്തോഷ് എന്നിവരടങ്ങുന്ന ടീമാണ് റണ്ണറപ്പ് കിരീടം നേടിയത്. പ്രശസ്തി പത്രവും ഏഴായിരം രൂപ കാഷ് അവാര്‍ഡും മെമന്റോയും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്നിന്നും സ്വീകരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകന് ജിബിന്‍ പോള്‍, പിടിഎ പ്രസിഡന്റ് സിബി തൂങ്കുഴി, അധ്യാപകരായ ലിബി ടി. ജോര്‍ജ്, ടി.ടി. ചിഞ്ചു എന്നിവര്‍ പ്രസംഗിച്ചു.