വേനപ്പാറ യുപി സ്കൂളില്‍ ഹരിത- ശുചിത്വ വിദ്യാലയ പ്രഖ്യാപനം നടത്തി
1484511
Thursday, December 5, 2024 4:30 AM IST
താമരശേരി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ മാലിന്യമുക്തം വിദ്യാലയ പ്രഖ്യാപനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ - മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെയും ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങളിലൂടെയും വിദ്യാലയത്തെ മാലിന്യമുക്തമാക്കുകയും വിദ്യാര്‍ഥികളില്‍ ശുചിത്വത്തിലധിഷ്ഠിതമായ ഒരു മാലിന്യ നിര്‍മാര്‍ജന സംസ്കാരം വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കി വരുകയാണ് വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍ ശുചിത്വ വിദ്യാലയം പ്രഖ്യാപനത്തിന്റെയും ബോധവത്ക്കരണ ക്ലാസിന്റെയും ഉദ്ഘാടനം മുക്കം നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സജി മാധവന് നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. സജി മങ്കരയില്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ജില ബോധവല്‍ക്കരണ ക്ലാസിനും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആശ തോമസ് മാലിന്യമുക്തം ക്യാമ്പയിന് പ്രതിജ്ഞയ്ക്കും നേതൃത്വം നല്കി. പ്രധാനാധ്യാപകന് ജെയിംസ് ജോഷി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിശ്വംഭരന്, പിടിഎ പ്രസിഡന്റ് അബ്ദുള്‍ സത്താര്‍, അധ്യാപകരായ ബിജു മാത്യു, സിന്ധു സഖറിയ, പി.എം. ഷാനില്‍, സിബിത പി. സെബാസ്റ്റ്യന്‍, എബി തോമസ്, സി.കെ. ബിജില, സ്കൂള്‍ ലീഡര്‍ റിയോണ്‍ പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.