ചക്കിട്ടപാറ: താമരശേരി രൂപത റൂബി ജൂബിലിയോടനുബന്ധിച്ച് മാതാപിതാക്കൾക്കായി നടത്തുന്ന ബോധവത്കരണ പരിപാടി ഫെയ്ത്ത് അറ്റ് ഹോം ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവകയിൽ നടത്തി.
വികാരി ഫാ. പ്രിയേഷ് തേവടിയിൽ ഉദ്ഘാടനം ചെയ്തു. ഫാ. ജോയൽ കുമ്പുക്കൽ, സിസ്റ്റർ രമ്യ എഫ്സിസി, ഷിബു മാത്യു എടാട്ട്, ബോണി ആനത്താനത്ത്, ഷനോജ് പുളിക്കൽ, സിബി അലക്സ് എടമണ്ണേൽ എന്നിവർ ക്ലാസ് നയിച്ചു. പിടിഎ ഭാരവാഹികളായ ബിജു എഴുത്താണിക്കുന്നേൽ, രജിത കുരിശുംമൂട്ടിൽ നേതൃത്വം നൽകി.