കോഴിക്കോട്: പി.കേശവദേവിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ കേശവദേവ് മെമ്മോറിയില്‍ അച്ചീവ്മെന്റ് അവാര്‍ഡ് ഉസ്മാന് ഒഞ്ചിയത്തിന്. 15,000 രൂപയും പ്രശ്സതിപത്രവുമടങ്ങുന്ന പുരസ്കാരം 30ന് രാവിലെ 10.30ന് കൈരളി കോംപ്ളക്സിലെ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തരമേഖലാ ഐജി കെ. സേതുരാമന് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.യു.കെ. കുമാരന് അനുസ്മരണ പ്രഭാഷണം നടത്തും.