കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Saturday, September 21, 2024 4:42 AM IST
കൊ​യി​ലാ​ണ്ടി: ചേ​മ​ഞ്ചേ​രി​യി​ൽ കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ കു​റു​വ​ങ്ങാ​ട് ഐ​ടി​ഐ​ക്ക് സ​മീ​പം പ​ടി​ഞ്ഞാ​റി​ട​ത്തി​ൽ ജൂ​ബീ​ഷ്, സ​ഹോ​ദ​രി ജു​ബി​ന, ഓ​ട്ടോ ഡ്രൈ​വ​ർ മേ​ലൂ​ർ കോ​ഴി​ക്കു​ള​ങ്ങ​ര ര​തീ​ഷ് (40) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ചേ​മ​ഞ്ചേ​രി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.


ലോ​റി​യെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ജൂ​ബീ​ഷ് ഡ​യാ​ലി​സി​സ് ചെ​യ്യാ​നാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. മൂ​ന്നു പേ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.