ഗവ.കോളജിൽ 1988-90 ബാച്ചിന്റെ കൂടിച്ചേരൽ "ഹൃദ്യം 2025'
1588134
Sunday, August 31, 2025 6:56 AM IST
നെടുമങ്ങാട്: നെടുമങ്ങാട് ഗവ. കോളജിലെ പ്രീ-ഡിഗ്രി 1988 - 90 ബാച്ചിന്റെ കൂടിച്ചേരൽ 'ഹൃദ്യം - 2025" പ്രിൻസിപ്പൽ ഡോ. ഷീലാകുമാരി ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ യോഗം അനുസ്മരിച്ചു.
സെമിനാർ ഹാളിൽ നടന്ന ഒത്തുചേരലിൽ പൂർവ വിദ്യാർഥി വിജയകുമാർ സ്വാഗതം പറഞ്ഞു. രാകേഷ് കമൽ അധ്യക്ഷത വഹിച്ചു. എറണാകുളം പോലീസ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും പൂർവ വിദ്യാർഥിയുമായ മുഹമ്മദ് റിയാസ്, ഡോ. സുനിൽ എസ്. പരിയാരം, ക്യാപ്ടൻ ഹരികുമാർ, ആർ.എസ്. ശ്യാം, രാജൻ സേവിയർ, നിസാം, മാഹീൻ എന്നിവർ സംസാരിച്ചു.