ഓണക്കോടി സമ്മാനിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി
1588132
Sunday, August 31, 2025 6:56 AM IST
വിതുര: തെരുവിൽ അതിജീവനത്തിനു വേണ്ടി പോരാടുന്നവർക്കും കിടപ്പു രോഗികൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ 89 പേർക്ക് ഓണക്കോടിയും ഒരു നേരത്തെ ഭക്ഷണവും നൽകി. സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് മാടസ്വാമി പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അസീം മൊഈനി, ട്രഷറർ അസീം മീഡിയ, സെക്രട്ടറി ബി.എം.കെ. ഹാഷിം, യൂണിറ്റ് ജനറൽ സെക്രട്ടറി വി.എൻ. സജി, ട്രഷറർ വിതുര റഷീദ്, വൈസ് പ്രസിഡന്റുമാരായ ഗോപകുമാർ, ലിബി കെ. ഏബ്രഹാം, ജോയ് ബാബു നിളയിൽ, എം.ഷിഹാബ്ദ്ദീൻ, സെക്രട്ടറി രാജാമണി, പി. ചന്ദ്രശേഖരൻ നായർ, ചിറ്റാർ സുധീർ എന്നിവർ സംസാരിച്ചു.