ഓണത്തിനു സമ്മാനവുമായി വിഴിഞ്ഞം ഫയർ ഫോഴ്സും
1588127
Sunday, August 31, 2025 6:45 AM IST
വിഴിഞ്ഞം: അശരണർക്ക് ഓണസമ്മാനവുമായി വിഴിഞ്ഞം ഫയർ ഫോഴ്സും. മുട്ടയ്ക്കാട് കൃപാ തീരത്തിലെ അന്തേവാസികൾക്കാണ് ഓണമുണ്ണാനുള്ള അരി ഉൾപ്പെടെയുള്ള വസ്തുക്കളുമായി ഉദ്യോഗസ്ഥർ എത്തിയത്. സ്റ്റേഷനിൽ ഓണാഘോഷം നടത്തുന്നതിന് മുൻപ് പാവങ്ങളെ സഹായിക്കണം എന്ന പതിവ് ഇക്കുറിയും അധികൃതർ തെറ്റിച്ചില്ല.
സ്റ്റേഷൻ ഓഫീസർ പ്രമോദ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജി, സീനിയർ ഫയർമാൻമാരായ രാജേഷ്, സന്തോഷ് എന്നിവർ അഭയ കേന്ദ്രത്തിൽ എത്തി ശേഖരിച്ച വസ്തുക്കൾ കൈമാറി.