പിഎംജി ലൂര്‍ദ് പള്ളിയില്‍ കന്യകാമറിയത്തിന്റെ ജനന തിരുനാളും എട്ടുനോമ്പാചരണവും
1588125
Sunday, August 31, 2025 6:45 AM IST
തിരുവനന്തപുരം: പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളും എട്ടുനോമ്പാചരണവും നാളെ ആരംഭിക്കും.
നാളെ വൈകുന്നേരം അഞ്ചിനു ജപമാല. 5.30നു വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന. മുഖ്യകാര്മികന് ഫാ. തോമസ് കടുത്താനം ഒസിഡി. സെപ്റ്റംബര്‍ രണ്ടിനു വൈകുന്നേരം അഞ്ചിന് ജപമാല. 5.30നു വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന. മുഖ്യകാര്മികന് ഫാ.മാത്യു പാനിക്കോട് എംസിബിഎസ്.
മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ വൈകുന്നേരം അഞ്ചിനു ജപമാലയും 5.30ന് വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ഥനയുമുണ്ടാകും. സെപ്റ്റംബര്‍ എട്ട് വ്യാഴം വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ജപമാല, വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന തുടങ്ങിയ ശുശ്രൂഷകള്‍ക്ക് ഫാ.വര്‍ക്കി സ്രാമ്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. എല്ലാ ദിവസവും പതിവുപോലെ രാവിലെ 5.45നും 6.30നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.