ചാലക്കുഴിയില്‍ ഓട്ടോറിക്ഷ കത്തി; സ്റ്റേഡിയത്തിലെ സോളാര്‍ പാനലില്‍ തീ
1588122
Sunday, August 31, 2025 6:45 AM IST
മെഡിക്കല്‍കോളജ്: ചാലക്കുഴി റോഡില്‍ ചാര്ജിംഗിനിട്ട ഓട്ടോറിക്ഷയ്ക്കും വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സോളാര്‍ പാനലിനും തീപിടിച്ചു.ശനിയാഴ്ചയാണ് രണ്ടു സംഭവങ്ങളും. മെഡിക്കല്‍കോളജ് സ്വദേശി അശോക് പോളിന്റെ ഉടമസ്ഥതയിലുള്ള മോണ്ട്ര ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്.
വാഹനത്തില്‍നിന്നു പുക ഉയരുന്നതുകണ്ടവരാണ് വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചത്. ഓട്ടോയുടെ ഇലക്ട്രിക്കല്‍ കിറ്റ് പൂര്‍ണമായും കത്തിപ്പോയെങ്കിലും ബാറ്ററി സുരക്ഷിതമായിരുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സോളാര്‍ പാനലിന്റെ ചെയ്ഞ്ച് ഓവര്‍ സ്വിച്ച് ബോര്‍ഡാണ് കത്തിപ്പോയത്.
രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ്. തിരുവനന്തപുരം നിലയത്തില്‍നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ശ്രീജിത്ത്, ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ വിമല്‍രാജ്, വിമല്‍, വിനോദ് നായര്‍, ജിത രാജ്, അഖില, എഫ്ആര്‍ഒ ഡ്രൈ വര് എസ്പി സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.