മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ വല വിതരണം ചെയ്തു
1532600
Thursday, March 13, 2025 6:59 AM IST
പാറശാല : പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ മത്സ്യത്തൊഴിലാളികള്‍ക്ക് മലത്സ്യബന്ധനത്തിനുള്ള സൗജന്യ വല വിതരണം ചെയ്തു.
വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. ബെന്‍ഡാര്‍വിന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സോണിയ, അഡ്വ.രാഹില്‍.ആര്.നാഥ്,ബിഡിഒ കെ.പി.ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.