ബുള്ളറ്റ് മോഷണം പോയതായി പരാതി
1532596
Thursday, March 13, 2025 6:56 AM IST
വിഴിഞ്ഞം: കോവളം - കാരോട് ബൈപ്പാസിൽ പാർക്ക് ചെയ്തി രുന്ന ബുള്ളറ്റ് മോഷണം പോയതായി പരാതി. തിരുപുറം പഴയകട പുന്ന നിന്ന വീട്ടിൽ ബനഡിക്ടിന്റെ കെഎൽ 10 ബിഎ - 1922 എന്ന ബുള്ളറ്റാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
സിവിൽ സ്റ്റേഷനിൽ പഞ്ചായത്ത് വകുപ്പിൽ ടെക്നിക്കൽ ഓഫീസറായ ബനഡിക്ട് തിങ്കളാഴ്ച രാവിലെ ഓഫീസിലേക്ക് പോകുന്നതിനിടയിൽ ബൈപ്പാസിൽ പുന്നക്കുളത്തിന് സമീപം ബുള്ളറ്റിന്റെ ടയർ പഞ്ചറായി. റോഡ് വക്കിൽ ബുള്ളറ്റ് പൂട്ടിവച്ച ശേഷം ബസിൽ കയറി ഓഫീസിലേക്ക് പോയി.
സുഹൃത്തിനെ വിളിച്ചറിയിച്ച് ടയർ പഞ്ചർ ഒട്ടിച്ച് നേരെയാക്കിയെങ്കിലും അന്ന് ബുള്ളറ്റെടു ക്കാൻ എത്താനായില്ല. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ എത്തിയപ്പോഴാണ് ബുള്ളറ്റിനെ കാണാതായ വിവരമറിയുന്നത്. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.