ക​ഴ​ക്കൂ​ട്ടം : വീ​ട്ടി​ലെ കാ​ർ ഷെ​ഡി​ൽ കി​ട​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ​യു​ടെ ബന്ധു അ​റ​സ്റ്റി​ൽ.വ​ലി​യ വേ​ളി സ്വ​ദേ​ശി സ​ജി​ത്ത് (38) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം പുലർച്ചേ കു​ള​ത്തൂ​ർ ഗീ​തു​ഭ​വ​നി​ൽ വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച​ നില യിൽ കണ്ടെത്തിയത്. ഇ​ന്നോ​വ ക്രി​സ്റ്റ കാ​റും ര​ണ്ട് സ്കൂ​ട്ട​റും ബു​ള്ള​റ്റും സെെ​ക്കി​ളും ക​ത്തി​ന​ശി​ച്ചി​രു​ന്നു.

ഉ​ട​മ​യു​ടെ മ​റ്റൊ​രു മ​രു​മ​ക​ൻ രാ​കേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ത്തി​ന​ശി​ച്ച കാ​ർ. രാ​കേ​ഷി​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വാ​ണ് പ്ര​തി​യാ​യ സ​ജി​ത്. കു​ടും​ബ വ​ഴ​ക്കാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ടാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീസ് പ​റ​ഞ്ഞു.

വീ​ട്ടു​കാ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​വും സ്ഥ​ല​ത്തെ സിസിടിവി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സം​ഭ​വ ദി​വ​സം രാ​ത്രി വീ​ടി​ന് മു​ന്നി​ൽ പൊ​ട്ടി​ത്തെ​റി ശ​ബ്‌ദം കേ​ട്ടാ​ണ് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നത്.

ക​ഴ​ക്കൂ​ട്ടം ഫ​യ​ർ ഫോ​ഴ്സും തു​മ്പ പോ​ലീസും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.