വി​തു​ര: വാ​ട്സ് ആപ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ അ​യ​ച്ച് നി​യ​മവി​രു​ദ്ധ​മാ​യി വി​ല്പ​ന ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. വി​തു​ര ക​ലു​ങ്ക് ജം​ഗ്ഷ​ൻ സ്വ​ദേ​ശി ഷാ​നു(27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ൺ​ലൈ​നി​ലോ ഇ​ല​ക്‌ട്രോ​ണി​ക് മീ​ഡി​യ വ​ഴി​യോ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മം നി​ല​നി​ൽ​ക്കേ വി​ല്പ​ന ന​ട​ത്തി​യ​താ​യാ​ണ് കേ​സ്. ലോ​ട്ട​റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് .

ചേ​ന്ന​ൻ​പാ​റ ജം​ഗ്ഷ​നി​ലെ ഷാ​നു​വി​ന്‍റെ ഭാ​ഗ്യ​ദേ​വ​ത ലോ​ട്ട​റി ഏ​ജ​ൻ​സി​യു​ടെ പേ​രി​ൽ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ഏ​ജ​ന്‍റു​മാ​രി​ൽ നി​ന്നും വാ​ങ്ങി അ​തി​ന്‍റെ ഫോ​ട്ടോ​ക​ൾ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചാ​യി​രു​ന്നു വി​റ്റ​ത്.

ഇ​ൻ​സ്പെ​ക്‌​ട​ർ ജി. ​പ്ര​ദീ​പ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ എ​സ്.​എ​ൻ.​മു​ഹ​സി​ൻ മു​ഹ​മ്മ​ദ്, ജി​എ​സ്ഐ കെ.​കെ.​പ​ത്മ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.