വനിതാപോലീസിനെ ആക്രമിച്ചെന്ന കേസിൽ കൗൺസിലർക്ക് മുൻകൂർ ജാമ്യം
1532584
Thursday, March 13, 2025 6:45 AM IST
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട നുബന്ധിച്ച് ഡ്യൂട്ടിക്ക് എത്തിയ വനിതാ പോലീസുകാരെ ആക്രമിച്ചു എന്ന കേസിൽ ആറ്റുകാൽ വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണന് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
കൗൺസിലർക്കെതിരെ പോലീസിനെ ഉപദ്രവിച്ചു എന്ന പ്രോസിക്യൂഷൻ കേസ് തള്ളിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.