മരുതിനകം പ്ലാങ്കോണം കരുമരക്കോട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സിപിഐ
1532595
Thursday, March 13, 2025 6:56 AM IST
നെടുമങ്ങാട് : അരുവിക്കര പഞ്ചായത്തിലെ കരുമരക്കോട് വാർഡിലെ മരുതിനകം പ്ലാങ്കോണം കരുമരക്കോട് റോഡിന്റെ പുനരുദ്ധാരണം നടത്താത്തതിൽ പ്രതിഷേധിച്ച് സിപിഐ മരുതിനകം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി എം.അബ്്ദുൽ റഹീം, അധ്യക്ഷത വഹിച്ചു. അഡ്വ.എസ്.എ.റഹീം, അരുവിക്കര വിജയൻ നായർ, കളത്തറ മധു, ഇ. എം.റഹീം, എൻ.ബാലചന്ദ്രൻ നായർ, അഡ്വ. ശ്രീലാൽ, ഇരുമ്പ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.