മഹാത്മാഗാന്ധി കുടുംബസംഗമം നടന്നു
1532593
Thursday, March 13, 2025 6:56 AM IST
പാറശാല : പാറശാല മണ്ഡലത്തിലെ ടൗണ്‍ വാര്‍ഡില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. മുന്‍ എംഎല്‍എ എ.ടി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജന് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി പാറശാല സുധാകരൻ, കൊറ്റാമം വിനോദ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോണ്‍, അരുണ്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെ.കെ.ജസ്റ്റിന് രാജ്, വേലപ്പന് നായര്‍, സുരേന്ദ്രൻ, രാജേന്ദ്രപ്രസാദ്, വിന്‍സര്‍ സ്റ്റീഫന്‍, ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ലതകുമാരിക്ക് ഷാള്‍ അണിയിച്ചു കോണ്‍ഗ്രസില്‍ അംഗത്വം നല്കി.
പാറശാല മണ്ഡലത്തിലെ വന്യങ്കോട് വാര്‍ഡില്‍ നടന്ന മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് വാര്‍ഡ് പ്രസിഡന്റ് വിജയന് അധ്യക്ഷത വഹിച്ചു. കെപി സി സി സെക്രട്ടറി ആർ.വത്സലന്‍ ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പാറശാല സുധാകരൻ, കൊറ്റാമം വിനോദ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോണ്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെ.കെ.ജസ്റ്റിന് രാജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഡാഷര്‍ ഡാനിയേൽ, വിജയകുമാരി, ശ്രീബാ റാണി, മേരിക്കുട്ടി, സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.