ഓട്ടോറിക്ഷകള്‍ അഗ്നിക്കിരയാക്കിയ ആള് റിമാൻഡിൽ
1532588
Thursday, March 13, 2025 6:56 AM IST
പേരൂര്‍ക്കട: ഓട്ടോറിക്ഷകളും പച്ചക്കറി സ്റ്റാളും അഗ്നിക്കിരയാക്കിയ ആളെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. കല്ലയം ചെട്ടിമുക്ക് കുഴിക്കാട് പുത്തന്‍ വീട്ടില്‍ എസ്. രമേഷ് (36) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച പുലർച്ചേയാണ് കേസിന് ആസ്പദമായ സംഭവം. കുടപ്പനക്കുന്ന് ജയ്നഗര്‍ സരിത ഭവനില്‍ സുധാകരന് (52), കുടപ്പനക്കുന്ന് ഇരപ്പുകുഴി കൃഷ്ണരാഗം വീട്ടില്‍ ചന്ദ്രബാബു (60) എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷകളും കുടപ്പനക്കുന്ന് ഹൗസ് നമ്പര്‍ 5 കണ്‍കോര്‍ഡിയ സ്കൂളിന് പിറകുവശം ഉഷസില്‍ കൃഷ്ണമ്മ (63) യുടെ ഉടമസ്ഥതയിലുള്ള പച്ചക്കറിസ്റ്റാളുമാണ് പ്രതി കത്തിച്ചത്.
ഇവരോടുള്ള മുന്‍വൈരാഗ്യമാണ് കൃത്യം നടത്താന്‍ പ്രതിയെ പ്രേരിപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.