മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനിയറിംഗിൽ ഹാക്കത്തണ്‍ സംഘടിപ്പിച്ചു
1532580
Thursday, March 13, 2025 6:45 AM IST
തിരുവനന്തപുരം: നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്റർ കോളജ് ടെക്നിക്കല്‍ ഫെസ്റ്റായ ഹാഷ് 2025 ന്റെ ഭാഗമായി ദേശീയ ഹാക്കത്തണ്‍ സംഘടിപ്പിച്ചു.
24 മണിക്കൂര്‍ ഹാക്കത്തണ്ണായ ഡിഫൈന്ഹാക്ക് 3.0, വിവിധ മേഖലകളിലെ കടുത്ത വെല്ലുവിളികളെ നേരിടുവാനും കൂടുതല്‍ സുസ്ഥിരവും, നൂതനവുമായ ഒരു ഭാവി സൃഷ്ടിക്കുന്നതിനു സഹായകമായ ആശയങ്ങളെ കണ്ടെത്തുവാനും അവ പ്രായോഗികമാക്കുവാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കി.
ഹാക്കത്തണിന്റെ ടൈറ്റില്‍ സ്പോണ്സര് നാഷണല്‍ ആയുഷ് മിഷന് കേരളയും, പ്ലാറ്റിനം സ്പോണ്സര് യുഎസ്ടി ഗ്ലോബലും ആയിരുന്നു. ഐബി എസ് സോഫ്റ്റുവേര്, അഹൂറ റിസര്‍ച്ച് ആന്റ് ഇന്നോവേഷന്‍ ലാബ്സ്, ഫെഡറല്‍ ബാങ്ക്, ഓപ്പണ്‍ വേര്‍സ്, കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ, എംബിസിഇടി അലുമിനി അസോസിയേഷന് തുടങ്ങിയവരായിരുന്നു മറ്റ് സ്പോണ്‍സര്‍മാര്‍.
പ്രമുഖ സ്ഥാപനങ്ങളായ നാഷണല്‍ ആയുഷ് മിഷന്, ഐ ബി ആസ് സോഫ്റ്റെവെര് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള വിധി കര്‍ത്താക്കള്‍ സമ്മാനാര്‍ഹരെ തെരഞ്ഞെടുത്തു.