വീട്ടമ്മ കുഴിയില്‍ വീണ് മരിച്ചു
1532316
Wednesday, March 12, 2025 10:40 PM IST
പേരൂര്‍ക്കട: വീടിനു സമീപത്തെ കുഴിയില്‍ വീണ് വീട്ടമ്മ മരിച്ചു. പേരൂര്‍ക്കട ഹരിത നഗര്‍ കുന്നുംപുറം വീട്ടില്‍ ജയന്റെ ഭാര്യ റോസമ്മ (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.
പ്രഭാതകൃത്യങ്ങള്‍ക്കിടെ വീടിനു പിറകിലായുള്ള 30 അടിയോളം താഴ്ചയില്‍ അബദ്ധത്തില്‍ കാല്‍തെന്നി വീണതാണെന്നു പേരൂര്‍ക്കട പോലീസ് പറഞ്ഞു. നിലവിളികേട്ടു എന്നുള്ള സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴിയില്‍ വീണുകിടക്കുന്ന റോസമ്മയെ കണ്ടെത്തുന്നത്.
ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.